Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNew Delhiചെങ്ങന്നൂർ-പമ്പ അതിവേഗ...

ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാതയ്ക്ക് അനുമതി

ന്യൂഡൽഹി : ശബരിമല തീർത്ഥാടകരുടെ സ്വപ്ന പദ്ധതിയായ റെയിൽവേ പാതയ്ക്ക് അനുമതി നൽകി റെയിൽവേ ബോർഡ്. ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാതയ്ക്ക് ആണ് റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ ആണ് റെയിൽവേ ശ്രമിക്കുന്നത്.വനമേഖലയുടെ സാന്നിധ്യമുള്ളതിനാൽ ഹരിത തീവണ്ടികളായിരിക്കും ഓടിക്കുക

6450 കോടി രൂപ ചിലവിലാണ് ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാത നിർമ്മാണം നടത്തുന്നത്. 22 പാലങ്ങളും 20 തുരങ്കങ്ങളും നിർമിക്കും.ആലപ്പുഴ ജില്ലയിൽ 23.03 ഹെക്ടർ ഭൂമി റെയിൽവേ ഏറ്റെടുത്തിട്ടുണ്ട്. പുതിയ അതിവേഗ റെയിൽവേ പാതയുടെ ആകെ ദൂരം 59.23 കിലോമീറ്റർ ആണ്. 200 കിലോമീറ്റർ പരമാവധി വേഗതയിൽ ആയിരിക്കും ട്രാക്കിന്റെ നിർമ്മാണം.

50 മിനിറ്റാണ് യാത്രാസമയം. തീർഥാടനകാലത്തുമാത്രമായിരിക്കും സർവീസ് ഉണ്ടാകുക. നിലവിൽ 5 സ്റ്റേഷനുകളാണ് ചെങ്ങന്നൂർ-പമ്പാ റൂട്ടിൽ നിശ്ചയിച്ചിരിക്കുന്നത്. ചെങ്ങന്നൂർ, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിവയായിരിക്കും അതിവേഗപാതയിലെ സ്റ്റേഷനുകൾ. ഈ പുതിയ അതിവേഗ റെയിൽപാത വരുന്നതിനാൽ ശബരിപാത ഇനി വേണ്ടെന്ന് നിലപാടിലാണ് റെയിൽവേ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇറ്റലിയിൽ രണ്ട് ബോട്ട് അപകടങ്ങളിൽ 11 മരണം

റോം : ഇറ്റാലിയൻ തീരത്ത് 2  വ്യത്യസ്ത ബോട്ട് അപകടങ്ങളിൽ 11 മരണം. നിരവധിപ്പേരെ കാണാതായി.കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം....

ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് യുവാവ് മരിച്ചു

തിരുവനന്തപുരം :ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് മൂന്നാം വർഷ ബിഡിഎസ് വിദ്യാർഥി മരിച്ചു .വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(26) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അനന്തു സ്കൂട്ടറിൽ പോകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി...
- Advertisment -

Most Popular

- Advertisement -