Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamചേതൻ കുമാർ...

ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു 

കോട്ടയം : കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി. കളക്ട്രേറ്റ് അങ്കണത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പുതിയ കളക്ടറ സ്വീകരിച്ചു.2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ. ഭാര്യ ഡോ. ശാലിനി മീണ, അച്ഛൻ പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യ ദേവി.
പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയിട്ടായിരുന്നു തുടക്കം. തിരുവല്ല സബ് കളക്ടർ, നെടുമങ്ങാട് സബ് കളക്ടർ, എറണാകുളം ഡിസ്ട്രിക് ഡവലപ്മെന്റ് കമ്മിഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണറായിരിക്കേയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമനം.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിക്കും : മലപ്പുറത്തെ സ്ഥിതി പഠിക്കാൻ രണ്ട് അംഗ സമിതി

തിരുവനന്തപുരം : പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി...

കാപ്പാ കേസ് പ്രതി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: സുഹൃത്തിൻ്റെ ചരമവാർഷിക ദിനാചരണത്തിൽ പങ്കെടുത്ത ശേഷം കാപ്പാ കേസ് പ്രതി ആത്മഹത്യ ചെയ്തു. പത്തനംതിട്ട തട്ട മാമൂട് സ്വദേശി ഉണ്ണി (25) ആണ് വീടിന് സമീപമുള്ള പറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ചത്....
- Advertisment -

Most Popular

- Advertisement -