Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsബാലാവകാശ കമ്മീഷൻ...

ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു

ശബരിമല : സംസ്ഥാന ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ അറിയാനാണ് കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ബി മോഹൻകുമാർ, കെ കെ ഷാജു എന്നിവർ സന്നിധാനം സന്ദർശിച്ചത്.

ശബരിമല പോലീസ് ചീഫ് കോർഡിനേറ്റർ എ ഡി ജി ജി പി എസ്. ശ്രീജിത്ത് ദേവസ്വം ബോർഡ് അംഗങ്ങൾ, അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർ എസ് ശ്രീനിവാസ് എന്നിവരുമായി കമ്മീഷൻ കൂടിക്കാഴ്ച നടത്തി. സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുഗമമായ ദർശനം ഉറപ്പാക്കാൻ സ്വീകരിച്ച വിവിധ നടപടികളിൽ കമ്മീഷൻ തൃപ്തി അറിയിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും പതിനെട്ടാം പടിയിലും ഒരുക്കിയ പ്രത്യേക വരി വിപുലീകരിക്കണമെന്നും കുട്ടികളെ കണ്ടെത്താൻ അണിയിക്കുന്ന റിസ്റ്റ് ബാൻഡ് എല്ലാ കുട്ടികളും അണിയുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശം നൽകി. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശബരിമലയിലെ ഉദ്യോഗസ്ഥരുമായി വിശദമായ  ഹിയറിങ് നടത്തി നിലവിലെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ നിർദേശങ്ങൾ നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ചെങ്ങന്നൂർ: എക്സൈസിൻ്റെ ആലപ്പുഴ നർകോർട്ടിക് സ്കോഡ് നടത്തിയ മിന്നൽ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ എരുമക്കാട് കടപ്പു കാലയിൽ വീട്ടിൽ റജിയുടെ മകൻ രാഹുൽ കെ....

പി.എം. കിസാൻ സമ്മാൻ നിധി ഗഡു വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം. കിസാൻ) പദ്ധതിയുടെ പത്തൊമ്പതാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 24) നടക്കും.  കഞ്ഞിക്കുഴി...
- Advertisment -

Most Popular

- Advertisement -