കണ്ണൂർ : കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കേസിൽ ഒന്നാം പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു.തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
ശരണ്യയ്ക്കു മേൽ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി.ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്. 2020 ഫെബ്രുവരി 17നാണ് ഒന്നര വയസ്സുകാരൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് അമ്മയായ ശരണ്യ കൊലപ്പെടുത്തിയത്. കാമുകൻ നിധിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാൻ കടലിലെറിഞ്ഞെന്നാണ് കേസ്.






