എറണാകുളം : മലയാറ്റൂരിൽ 19 കാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയില്‍ ചിത്രപ്രിയയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആൺസുഹൃത്ത് അലന്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അലന്‍റെ മൊഴി.ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ചിത്രപ്രിയ.

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകം : കുറ്റം സമ്മതിച്ച് ആൺസുഹൃത്ത്





