ചെന്നൈ : കോയമ്പത്തൂർ സ്ഫോടന കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ടൈലർ രാജ പിടിയിൽ.26 വർഷങ്ങൾക്കു ശേഷമാണ് ബെംഗളുരുവിൽ നിന്ന് ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘം രാജയെ പിടികൂടിയത്. ഇയാളെ കോയമ്പത്തൂരിലെ പിആർഎസ് കാമ്പസിൽ ചോദ്യം ചെയ്തുവരികയാണ്.
അൽ ഉമയ്ക്കു വേണ്ടി ബോംബ് നിർമിച്ച ഇയാൾ നിരവധി കൊലകേസുകളിലും പ്രതിയാണ്.1998 ഫെബ്രുവരി 14 മുതൽ 17 വരെയുണ്ടായ 19 സ്‌ഫോടനങ്ങളിൽ 58 പേർ മരിക്കുകയും ഇരുനൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്‌തു . സ്ഫോടന പരമ്പരക്കേസിൽ മറ്റൊരു മുഖ്യപ്രതിയായ മുജീബുർ റഹ്മാൻ ഇപ്പോഴും ഒളിവിലാണ്.






