Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പ് ചട്ട...

തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന പരാതി: ടി.എം.തോമസ് ഐസകിനോട് ജില്ലാ കലക്ടർ വിശദീകരണം തേടി.

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസകിനോട് ജില്ലാ കലക്ടർ വിശദീകരണം തേടി. യുഡിഎഫ് നൽകിയ പരാതിയിൽ 3 ദിവസത്തിനകം മറുപടി നൽകണമെന്നാണ് കലക്ടർ എം. പ്രേംശങ്കർ നിർദേശം നൽകിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങൾ എൽഡി എഫ് സ്ഥാനാർഥിയായ തോമസ് ഐസക് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് യുഡിഎഫ്‌ പരാതി നൽകിയത്.

സർക്കാർ സ്ഥാപനങ്ങളെയും കുടുംബശ്രീ പ്രവർത്തകരെയും തോമസ് ഐസക്കിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്നും യുഡിഎഫ് ആരോപിച്ചിരുന്നു ജില്ലാ കലക്ടർ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായതായി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർത്തുങ്കൽ പള്ളിപ്പെരുന്നാൾ: ദൈനംദിന വിലയിരുത്തലിന് പ്രത്യേക സംഘം -മന്ത്രി പി പ്രസാദ്

ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനം  ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും അഞ്ച് വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക...

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി:ഒരാൾ പിടിയിൽ

ആലുവ : ജിം ട്രെയിനറെ വാടക വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ് .ചുണങ്ങം വേലിയിലെ വാടക വീടിൻ്റ...
- Advertisment -

Most Popular

- Advertisement -