തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സൂചന.
ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ട് കണ്ട് പിവി അൻവർ പരാതി നൽകിയിരുന്നു. ഇന്നലെ മുഖ്യമന്ത്രിക്ക് നൽകിയ അതേ പരാതിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയതെന്നാണ് പിവി അൻവർ പറഞ്ഞത്. സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചകൾക്ക് അനുസരിച്ചായിരിക്കും പരാതിയിൽ പാർട്ടി നിലപാട് കൈക്കൊള്ളുന്നത്.
അതേസമയം ,തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഭയക്കുന്നില്ലെന്നും ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും പി ശശി പ്രതികരിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതു മുതല്‍ നിരവധി തവണ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതൊക്കെ തരണം ചെയ്താണ് ഇവിടെ വരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു