Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപൊട്ടാത്ത അമിട്ട്...

പൊട്ടാത്ത അമിട്ട് എടുത്തുമാറ്റുന്നതിനിടെ സ്ഫോടനം : യുവാവിന്റെ കൈപ്പത്തി തകർന്നു

തിരുവനന്തപുരം : ദീപാവലി ആഘോഷത്തിനിടയിൽ അമിട്ട് പൊട്ടി യുവാവിൻ്റെ കൈപ്പത്തി നഷ്ടമായി. മുല്ലുർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിന്റെ (20) വലത് കൈപ്പത്തിയാണ് നഷ്ടമായത്. ബുധനാഴ്ച രാത്രി യുവാവും സുഹൃത്തുക്കളും വീട്ടുമുറ്റത്തു പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയിൽ കത്തിച്ച് റോഡിലേക്കെറിഞ്ഞ അമിട്ട് ഏറെനേരമായിട്ടും പൊട്ടിയിരുന്നില്ല. ഈ സമയത്ത് റോഡിലൂടെ ലോറി വരുന്നത് കണ്ട യുവാവ് അമിട്ട് എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി ചിന്നിച്ചിതറി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിൽ ചിതറിയതിനാൽ കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ ടാറിങ് ആരംഭിച്ചു : നിര്‍മ്മാണം ധൃതഗതിയില്‍

ആലപ്പുഴ : അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് ടാറിങ് ആരംഭിച്ചു. പരമാവധി മൂന്നു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 12.75 കിലോമീറ്റര്‍ പാതയില്‍ രണ്ടാമത്തെ റീച്ചായ കെല്‍ട്രോണ്‍ കൊച്ചിവെളിക്കവലയില്‍ എരമല്ലൂര്‍ മുതല്‍...

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം  

ആലപ്പുഴ: ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും...
- Advertisment -

Most Popular

- Advertisement -