തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസിൽ ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് മൊഴി.രണ്ട് മരുന്നുകളാണ് യുവതിക്ക് നൽകിയത്. മരുന്നു കഴിച്ചതിനു പിന്നാലെ യുവതിക്ക് ഗുരുതര രക്തസ്രാവമുണ്ടായി.ഇതേത്തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതായും യുവതി മൊഴിയിൽ പറയുന്നു .ഇതിന്‍റെ ആശുപത്രി രേഖകള്‍ പൊലീസ് ശേഖരിച്ചു.യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും.
ഗർഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.യുവതിയുടെ പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുലും സഹായി ജോബിൻ ജോസഫും ഇപ്പോഴും ഒളിവിലാണ് .രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ചയാണ് പരിഗണിക്കുന്നത് .






