പാലക്കാട് : റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ മുറിയില്‍ അടച്ച് പട്ടിണിക്കിട്ട് മര്‍ദിച്ചതായി പരാതി.ഇടുക്കപ്പാറ ഊർക്കുളം കാട്ടിലെ തോട്ടത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54)യാണ് പീഡിപ്പിച്ചത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കായി എത്തിയ വെള്ളയന്‍ അവിടെയുണ്ടായിരുന്ന മദ്യ കുപ്പിയിൽ നിന്ന് മദ്യമെടുത്ത് കുടിച്ചതിന്‍റെ പേരിലാണ് മർദനം .
വെള്ളയനെ മര്‍ദിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു.ഒരു നേരം മാത്രമാണ് പലപ്പോഴും ഭക്ഷണം നൽകിയിരുന്നത്.വിഷയം അറിഞ്ഞതോടെ മുൻ പഞ്ചായത്ത് അധ്യക്ഷ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഒരു മുറിയില്‍ അബോധാവസ്ഥയില്‍ വെള്ളയനെ കണ്ടെത്തിയത്. ഉടനെ തന്നെ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി വാതില്‍ തുറന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.






