തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ ഹാജർബുക്കിൽ ബി.ജെ.പി. കൗൺസിലർ ആർ.സുഗതന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തി എന്ന പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തു. മേയർ വി.വി. രാജേഷ്,ആർ. സുഗതൻ, നഗരസഭാ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്.
സിപിഎം നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ കേസ് റജിസ്റ്റർ ചെയ്തത്.കോർപറേഷന്‍ ഭരണം നിലനിര്‍ത്തുന്നതിനായി ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 എന്നീ ദിവസങ്ങളിലെ കൗണ്‍സില്‍ യോഗങ്ങളിൽ വ്യാജ ഒപ്പിട്ടെന്നാണ് കേസ്.





