കോഴിക്കോട് : കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റിന് സസ്പെൻഷൻ. ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഇന്ന് രാവിലെയാണ് ഫിസിയോ തെറാപ്പിസ്റ്റിനെതിരെ വെള്ളയിൽ പൊലീസിൽ പരാതി ലഭിച്ചത്. കേസെടുത്തതോടെ ഇയാൾ ഒളിവിലാണ്.