Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്എസ്എല്‍സി പരീക്ഷയില്‍...

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

പത്തനംതിട്ട:എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പട്ടിക വര്‍ഗവിഭാഗത്തില്‍  ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അനുമോദിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ളാഹ സ്വദേശി ജെ. ആരതി, അരയാഞ്ഞിലിമണ്ണ് സ്വദേശി അന്‍സാ മരിയാ സാജന്‍, അടിച്ചിപ്പുഴ സ്വദേശി എന്‍.എസ് അലീന, വെച്ചൂച്ചിറ സ്വദേശി ആന്‍ മേരി സെബാസ്റ്റ്യന്‍, വെച്ചൂച്ചിറ സ്വദേശി ജിബിന്‍ ജെയിംസ് ജോസ്, പുല്ലാട് സ്വദേശി സുനി രാജപ്പന്‍ എന്നീ വിദ്യാര്‍ഥികളെയാണ് ഉപഹാരം നല്‍കി അനുമോദിച്ചത്.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഇന്‍ എഡ്യൂക്കേഷന്‍ ഡോ. പി സുചിത്ര നയിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. റാന്നി ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, എസ് റ്റി പ്രൊമോട്ടര്‍ പി. എസ് സുബിഷ, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് -പാലക്കാട് ഉപതിരഞ്ഞെടുപ്പുകളുടെ തുടർച്ചയാകും തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം : പ്രൊഫ. പി. ജെ. കുര്യൻ

നിരണം: സംസ്ഥാനത്ത് അധികാരത്തിൽ ഉള്ള ഇടതു സർക്കാരിന് എതിരെ വോട്ട് ചെയ്യാൻ ജനം തയ്യാറായിരിക്കുകയാണെന്നും അതിൻ്റെ പ്രതിഫലനം തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു....

Kerala Lottery Results : 20-01-2025 Win Win W-805

1st Prize Rs.7,500,000/- (75 Lakhs) WO 123416 (KAYAMKULAM) Consolation Prize Rs.8,000/- WN 123416 WP 123416 WR 123416 WS 123416 WT 123416 WU 123416 WV 123416 WW 123416 WX...
- Advertisment -

Most Popular

- Advertisement -