Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിപണിയിലെ സർക്കാർ...

വിപണിയിലെ സർക്കാർ ഇടപെടൽ ശക്തമായി തുടരും -മന്ത്രി പി പ്രസാദ്

ആലപ്പുഴ : വിലക്കയറ്റം ഓണക്കാലത്ത് പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സർക്കാർ പൊതു വിപണിയിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് കൃഷി വകുപ്പ്  മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെപ്റ്റംബർ 6 മുതൽ 14 വരെ ആലപ്പുഴ ജില്ലാ കോടതി പാലത്തിന് പടിഞ്ഞാറുവശം ഉള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടത്തുന്ന ഓണം   ജില്ലാ ഫെയറിന്റെ  ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം പല മേഖലയിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഈ നേട്ടത്തിന്റെ പ്രധാന ഭാഗം പൊതുവിപണിയിലെ ഇടപടിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. എച്ച് സലാം എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ  പി പി ചിത്തരഞ്ജൻ എംഎൽഎ മുഖ്യാതിഥിയായി.  കിറ്റിന്റെ ആദ്യ വിൽപ്പനയും നടന്നു.

ഓണം ഫെയറിൽ സാധനങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാകും.  വിവിധ കമ്പനികളുടെ ഇരുന്നൂറോളം ഉത്പ്പന്നങ്ങൾ ഓഫറുകളോടെയും ലഭ്യമാണ്. രാവിലെ 9.30 മുതൽ രാത്രി 8 മണി വരെ ആയിരിക്കും ഓണം ഫെയറിന്റെ  പ്രവർത്തനസമയം. ഫെയറിനോട് അനുബന്ധിച്ച് വിവിധ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. സബ്സിഡിയോടുകൂടിയാണ് സപ്ലൈകോ വിവിധ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചിട്ടുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുലാവര്‍ഷം ശക്തമാകുന്നു : 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. വിവിധ ജില്ലകളില്‍ തിങ്കളാഴ്ച രാവിലെ ശക്തമായ മഴയാണ് ലഭിച്ചത്. തുലാവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റം വരുത്തി. ഇന്ന് ഒന്‍പത് ജില്ലകളിലാണ് ഒറ്റപ്പെട്ട...

പണിമുടക്ക് : ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം : നാളത്തെ അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.ഹാജരാക്കാത്ത ജീവനക്കാരുടെ അഭാവം ഡയസ്‌നോണ്‍ ആയി പരിഗണിക്കുമെന്നും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കെ എസ് ആർ ടി സി മാനേജ്‌മെന്റ് അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍...
- Advertisment -

Most Popular

- Advertisement -