തിരുവല്ല : വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഐക്യപ്രാർത്ഥന ഈ വർഷവും ജനുവരി 18 മുതൽ 25 വരെ തിരുവല്ലയിലെ വിവിധ ദൈവാലയങ്ങളിൽ നടക്കും.
18ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. 25ന് തിരുവല്ല എസ്.സി.പള്ളിയിൽ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും.
തിരുവല്ല പ്രദേശത്തെ വിവിധ സഭാകൂട്ടായ്മകൾ തമ്മിലുള്ള സ്നേഹവും ഐക്യവും കൂടുതൽ ശക്തമാക്കുന്നതിനായുള്ള ഈ സഭൈക്യവാര പ്രാർത്ഥന തിരുവല്ല ക്ലെർജി ഫെലോഷിപ്പ് നേതൃത്വം നൽകും. വൈകിട്ട് 5 മുതൽ 6.30 വരെയുള്ള പ്രാർത്ഥനാ ശുശ്രൂഷകൾക്ക് വിവിധ സഭകളിലെ മെത്രാപ്പോലീത്താമാരും വൈദികരും സന്ദേശം നൽകും.