Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsസഭൈക്യവാര പ്രാർത്ഥന...

സഭൈക്യവാര പ്രാർത്ഥന – ജനുവരി 18 മുതൽ

തിരുവല്ല : വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഐക്യപ്രാർത്ഥന ഈ വർഷവും ജനുവരി 18 മുതൽ 25 വരെ  തിരുവല്ലയിലെ വിവിധ ദൈവാലയങ്ങളിൽ നടക്കും.

18ന്  തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. 25ന്  തിരുവല്ല എസ്.സി.പള്ളിയിൽ  യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും.

തിരുവല്ല പ്രദേശത്തെ വിവിധ സഭാകൂട്ടായ്മകൾ തമ്മിലുള്ള സ്നേഹവും ഐക്യവും കൂടുതൽ ശക്തമാക്കുന്നതിനായുള്ള ഈ സഭൈക്യവാര പ്രാർത്ഥന തിരുവല്ല ക്ലെർജി ഫെലോഷിപ്പ് നേതൃത്വം നൽകും. വൈകിട്ട്  5 മുതൽ 6.30 വരെയുള്ള പ്രാർത്ഥനാ ശുശ്രൂഷകൾക്ക് വിവിധ സഭകളിലെ മെത്രാപ്പോലീത്താമാരും വൈദികരും സന്ദേശം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

കോട്ടയം:  കേരള കോണ്‍ഗ്രസിന്റെ ഏറ്റുമാനൂര്‍, ചങ്ങനാശേരി, ഇടുക്കി, കുട്ടനാട് സീറ്റുകള്‍ തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കേരള കോണ്‍ഗ്രസിന് പഴയ ശക്തിയില്ലെന്നും വിജയ സാധ്യത പരിഗണിക്കണം എന്നും ചൂണ്ടിക്കാണിച്ചാണ് നീക്കം. ഈ നാല്...

മലപ്പുറത്ത് മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം : മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം.മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ (3) ആണ് മരിച്ചത്.തിങ്കളാഴ്ചയായിരുന്നു സംഭവം. മിക്സ്ചർ കഴിക്കുന്നതിനിടെ കടല...
- Advertisment -

Most Popular

- Advertisement -