Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsകോൺഗ്രസ് ബിജെപിയുടെ...

കോൺഗ്രസ് ബിജെപിയുടെ ബി ടീം ; ബിജെപിയുമായുള്ള ഡീൽ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : സിപിഎമ്മും ബിജെപിയും തമ്മിൽ പല മണ്ഡലങ്ങളിലും ഡീൽ ഉണ്ടെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി . ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോണ്‍ഗ്രസിനാണെന്നും 2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോണ്‍ഗ്രസാണെന്നും പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു.

രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പടക്കം പൊട്ടിച്ചതാണ് .കോലീബി സഖ്യം ഓർമിപ്പിച്ച മുഖ്യമന്ത്രി ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്നും കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്കുയർത്തുമെന്നും പറഞ്ഞു.പത്തുവർഷംമുൻപുള്ള യു.ഡി.എഫ്. സർക്കാരിന്‍റെ ഭരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്ത് എൽപിജി ഉൽപാദനം വർദ്ധിപ്പിക്കും: റിലയൻസ്

ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്ത് എൽപിജി ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക ലഭ്യതയിൽ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ തുടങ്ങി. എൽപിജി വിതരണത്തെ അവശ്യവസ്തു നിയമത്തിന്റെ...

ജനവാസ മേഖലയില്‍ കടുവ ഇറങ്ങി : വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപ്പറ്റ : വയനാട്ടിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ രണ്ട് പഞ്ചായത്തുകളിലെ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു .പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലും,...
- Advertisment -

Most Popular

- Advertisement -