Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാൻ ഹായ്...

വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകൾ തീരത്തേക്ക്: ജനങ്ങൾ ജാഗ്രത പാലിക്കണം

ആലപ്പുഴ: വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്‌നറുകൾ ജൂൺ 16 മുതൽ ജൂൺ 18 വരെയുള്ള തീയതികളിൽ എറണാകുളം ജില്ലയുടെ തെക്കൻ തീരങ്ങളിലും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരപ്രദേശങ്ങളിലും അടിയാൻ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാർഡും ഇന്റർനാഷണൽ ടാങ്കർ ഓണേഴ്സ് പൊല്യൂഷൻ ഫെഡറേഷനും മുന്നറിയിപ്പ് നൽകി.

ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കടൽ തീരത്ത് കപ്പലിൽ നിന്ന് വീണതാണെന്ന് സംശയിക്കുന്ന ഒരു വസ്തുവും സ്പർശിക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇത്തരം വസ്തുക്കളിൽ നിന്ന് കുറഞ്ഞത് 200 മീറ്റർ ദൂരം പാലിച്ച് മാത്രം നിൽക്കുക. വസ്തുക്കൾ തീരത്ത് കാണുന്ന പക്ഷം, ഉടൻതന്നെ 112 എന്ന നമ്പറിൽ വിളിച്ച്  കൃത്യമായി അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

7 പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ആരോപണവുമായി ബന്ധുവായ യുവതി

കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ ആരോപണവുമായി ബന്ധുവായ യുവതി.പ്രായപൂർത്തിയാകുന്നതിനു മുൻപ് നടി തന്നെ സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി ഡിജിപിക്ക് പരാതി...

വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം : പാളങ്ങളിൽ നിന്നും 70 കിലോഗ്രാം സിമന്റ് കട്ടകൾ കണ്ടെത്തി

ജയ്‌പൂർ : രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം.ഫുലേര–അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോ ഭാരമുള്ള രണ്ട് സിമന്റ് കട്ടകൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.സിമന്റുകട്ടകൾ തകർത്ത്...
- Advertisment -

Most Popular

- Advertisement -