Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsബസിൽ പാട്ട്...

ബസിൽ പാട്ട് ഇട്ടതിൽ തർക്കം : വിവാഹ സൽക്കാരത്തിനിടെ സംഘർഷം : 2 പേർ അറസ്റ്റിൽ

നെടുമങ്ങാട് : വധുവിന്റെ വീട്ടുകാർ വന്ന ബസിൽ പാട്ട് ഇട്ടതിലുള്ള തർക്കത്തെത്തുടർന്ന് വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിൽ 2 പേർ അറസ്റ്റിൽ.കോട്ടുകാൽ ചെറുകുളം കടയ്ക്കൽ ഫൈസൽ , കല്ലറ മുണ്ടണികക്കര ഷഹീദ് എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നെടുമങ്ങാട്, കല്ലറ സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു സംഘർഷം.പെൺകുട്ടിയുടെ വീട്ടുകാർ വന്ന ബസിൽ പാട്ട് ഇട്ടതിനെ തുടർന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.സംഘർഷത്തിൽ 2 പേർക്ക് പരിക്കേറ്റു.സ്ഥലത്തെത്തിയ പൊലീസിനെയും പ്രതികൾ കയ്യേറ്റം ചെയ്തു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചിങ്ങപ്പുലരിയിൽ ശബരിമലയിൽ ഭക്തജനത്തിരക്ക്

ശബരിമല : ചിങ്ങപ്പുലരിയിൽ ശബരിമല നട  പുലർച്ചെ അഞ്ചിനു തുറന്നപ്പോൾ വലിയ ഭക്തജനത്തിരക്കാണ്  അനുഭവപ്പെട്ടത്. ഇന്ന് സന്നിധാനത്ത്  ലക്ഷാർച്ചന നടന്നു. 21 ന് രാത്രി 10നു നടയടയ്ക്കും വരെ തന്ത്രി കണ്ഠര് രാജീവരരുടെ...

വ്യാജതിരിച്ചറിയൽ രേഖ ഉപയോഗിച്ചു ബാലവേല ; ജാഗ്രത വേണമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷൻ

കോട്ടയം : ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കുട്ടികളെ വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു ബാലവേല ചെയ്യിക്കുന്നതിനെതിരേ ജാഗ്രത പുലർത്തണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ. സുനന്ദ. ബാലവേല - ബാലവിവാഹം നിർമാർജന...
- Advertisment -

Most Popular

- Advertisement -