തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും തൊട്ടിൽപാലത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ തർക്കം. സിനിമ നിർത്തിവയ്ക്കാൻ കണ്ടക്ടറോട് പത്തനംതിട്ട സ്വദേശിനിയായ വനിതാ യാത്രക്കാരി ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ കണ്ടക്ടർ അതിനെ തയ്യാറായില്ല.
തുടർന്ന് കേശവദാസപുരത്തുനിന്നും കയറിയ യാത്രക്കാരി താൻ ഈ ബസ്സിൽ യാത്രയ്ക്ക് തയ്യാറല്ല അതിനാൽ വട്ടപ്പാറ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ബസ്സിലെ വനിതാ യാത്രക്കാർ ആവശ്യപ്പെട്ട പ്രകാരം തർക്കം ആവുകയും സിനിമ നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തു.






