കോട്ടയം : കോട്ടയം ഈരാറ്റുപേട്ടയില്‍ ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത് .ഇവരുടെ ശരീരത്തില്‍ നിന്ന് സിറിഞ്ച് കുത്തിവെച്ച നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി.കോൺട്രാക്ടറാണ് വിഷ്ണു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.