തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നവമാധ്യമരംഗത്ത് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലേക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ സർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ-എൻഹാൻസ്ഡ് ന്യു മീഡിയ ആൻഡ് വെബ് സൊലൂഷൻസ് (GAINEWS) എന്നീ തൊഴിലധിഷ്ഠിത കോഴ്സികളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
ഫെബ്രുവരി 15ന് ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷ സമർപ്പിക്കാം. ഓരോ ബാച്ചിലും 20 പേർക്കാണ് അഡ്മിഷൻ ലഭ്യമാകുക. കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററാണ് പഠന കേന്ദ്രം. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. കൂടുതൽവിവരങ്ങൾക്ക്: 6282129387/ 0481 2304031.