തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി രംഗത്തെത്തിയ അതിജീവിതയെ സൈബറിടത്തിൽ അധിക്ഷേച്ച കേസിൽ രാഹുൽ ഈശ്വറെ വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ ഓഫിസില്‍ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു .
ഡിജിറ്റൽ തെളിവുകളും മറ്റും ഓഫീസിൽ നിന്ന് എടുത്തശേഷം വ്യാഴാഴ്ച വൈകിട്ട് തിരിച്ച് കോടതിയിൽ ഹാജരാക്കും.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്ന രാഹുൽ ഈശ്വറിനെ ഡ്രിപ്പിടാൻ രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി.






