Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsപിഎം ശ്രീ...

പിഎം ശ്രീ പദ്ധതിയിൽ അനുനയ നീക്കം സജീവമാക്കി സി പി എം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ അനുനയ നീക്കം സജീവമാക്കി സിപിഎം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി 5 സിപിഐ നേതൃത്വവുമായി ചർച്ച നടത്തുന്നത്. സിപിഐ ആസ്ഥാനത്തെത്തിയ ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണ്ട് ചര്‍ച്ച നടത്തും. സിപിഎം നിർദേശ പ്രകാരമാണ് അനുനയം നീക്കം. വിദ്യാഭ്യാസ മന്ത്രിയെയാണ് വിഷയത്തില്‍ സിപിഐ ഏറ്റവും അധികം കുറ്റപ്പെടുത്തുന്നത്. അതേ മന്ത്രിയെ തന്നെ നേരിട്ടിറക്കി സമവായത്തിന് ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.

മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.

ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. അതേസമയം, വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവാ സമൂഹ നൻമ സ്വപ്നം കണ്ട ഇടയൻ :  കാതോലിക്കാ ബാവാ

കോട്ടയം : സമൂഹത്തിന്റെയും, രാജ്യത്തിന്റെയും വളർച്ചയ്ക്ക് സഭയുടെ പിന്തുണയുണ്ടാകണമെന്ന് പഠിപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നു കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ...

നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി

തിരുവല്ല : പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍...
- Advertisment -

Most Popular

- Advertisement -