തിരുവനന്തപുരം : തിരുവനന്തപുരം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി.പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തതിനാൽ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുന്നുവെന്ന് ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ മധു മുല്ലശ്ശേരി സി.പി.എം മംഗലപുരം ഏരിയാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിക്കുകയും ചെയ്‌തിരുന്നു.