Wednesday, April 8, 2026
No menu items!

subscribe-youtube-channel

HomeNewsസിപിഎം പ്രവർത്തകന്...

സിപിഎം പ്രവർത്തകന് വെട്ടേറ്റു : ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് എന്ന് പ്രവർത്തകർ

പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലില്‍ സിപിഎം പ്രവർത്തകന് വെട്ടേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ സ്ലിപ് വിതരണത്തിനിടെയാണ് സംഭവം. അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. അയല്‍വാസിയായ അലക്‌സാണ് രാധാകൃഷ്‌ണനെ ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അലക്‌സ് സജീവ കോണ്‍ഗ്രസ് പ്രവർത്തകനാണെന്ന് ആരോപിച്ച്‌ സിപിഎം നേതാക്കള്‍ രംഗത്തെത്തി.രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമെന്ന് എല്‍ഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമല്ല അയല്‍വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ ജോലി

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി. എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ...

മഴ ശക്തം: ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

പത്തനംതിട്ട: ശക്തമായ മഴയുടെ സാഹചര്യത്തില്‍ ജില്ലയില്‍ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കലക്ടറേറ്റ്  കണ്‍ട്രോള്‍ റൂം: 04682322515, 8078808915 കോഴഞ്ചേരി കണ്‍ട്രോള്‍ റൂം : 0468 2222221,...
- Advertisment -

Most Popular

- Advertisement -