Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsപെരുനാട്ടിൽ വീടിനോട്...

പെരുനാട്ടിൽ വീടിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടു: വീട്ടുകാരും ഗ്രാമീണരും പരിഭ്രാന്തിയിൽ

റാന്നി : പെരുനാട്ടിൽ വീടിനോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. വീട്ടുകാരും ഗ്രാമീണരും പരിഭ്രാന്തിയിൽ. പെരുനാട് കക്കാട് കോട്ടുപ്പാറ ലിറ്റിൽ ഫ്ളവറിൽ അശ്വതി ഭവനിൽ മോഹിനി രാജുവിൻ്റെ വീടിനോട് ചേർന്ന ഭാഗത്താണ് വലിയ ഗർത്തം ഉണ്ടായത്. ഏതാനും ദിവസമായി ഇവിടെ മണ്ണിടിഞ്ഞ് ചെറിയ കുഴികൾ മുറ്റത്ത് രൂപപ്പെട്ടിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ഇന്ന് ഉച്ചയോടെ ആണ് മൂന്നടിയോളം വിസ്തൃതിയിൽ ഈ ഭാഗത്ത് ഗർത്തം രൂപപ്പെട്ടത്. മണ്ണ് ഉള്ളിലേക്ക് ഇടിഞ്ഞാണ് കുഴി രൂപപ്പെട്ടത് .

വീടിനടിയിലേക്ക് 3 മീറ്ററോളം ആഴത്തിൽ കുഴി വ്യാപിച്ചിട്ടുണ്ട്. ഏതു സമയത്തും വീട് ഇടിഞ്ഞു വീഴുമോ എന്ന ഭീതിയിലാണ് വീട്ടുകാർ കഴിയുന്നത്. ഈ വീട്ടിൽ മോഹിനിയും കിടപ്പു രോഗിയായ ഭർത്താവ് രാജുവും അമ്മയും മാത്രമാണ് താമസിക്കുന്നത്.വിവരം റവന്യൂ, പഞ്ചായത്ത് അധികൃതരെ അറിയിച്ചതായി പഞ്ചായത്തംഗം അരുൺ അനിരുദ്ധൻ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു സ്ത്രീ മരിച്ചു

തൃശ്ശൂർ : തൃശൂരില്‍ എച്ച് വൺ എൻ വൺ ബാധിച്ച് 62-കാരി മരിച്ചു.തൃശൂർ എറവ് ആറാം കല്ല് സ്വദേശിനി മീനയാണ് മരിച്ചത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന്...

പോക്സോ കേസിൽ റിട്ട. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് 75 വർഷം തടവ് ശിക്ഷ

അടൂർ : പോക്സോ കേസിൽ റിട്ട. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് 75 വർഷം തടവ് ശിക്ഷ വിധിച്ചു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കൊടുമൺ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) ആണ് അടൂർ...
- Advertisment -

Most Popular

- Advertisement -