മോസ്കോ: കസാക്കിസ്ഥാന് സമീപമുള്ള ഒറെൻബർഗിൻ്റെ തെക്കൻ മേഖലയിൽ ഒരു അണക്കെട്ട് തകർന്നതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 5 പേർ മരിച്ചതായി റിപ്പോർട്ട് .ആയിരക്കണക്കിന് പേരെ രക്ഷപെടുത്തി .10,000 താമസക്കാർ വെള്ളപ്പൊക്ക മേഖലയിലുണ്ടെന്നും 4,000 വീടുകൾ വെള്ളത്തിനടിയിലാണെന്നും അധികൃതർ പറയുന്നു.ഓർസ്ക്, ഒറെൻബർഗ്, മറ്റ് യുറൽസ് പ്രദേശങ്ങൾ, അയൽരാജ്യമായ കസാക്കിസ്ഥാൻ്റെ ചില ഭാഗങ്ങൾ എന്നിവ വെള്ളപ്പൊക്കത്തിൽ ഭീഷണിയിൽ ആണ്.
ക്രമാതീതമായി മഞ്ഞ് ഉരുകിയതോടെ ഉറൽ നദിയിൽ ഉണ്ടായ അപ്രതീക്ഷിതമായ ജലപ്രവാഹം മൂലമാണ് അണക്കെട്ട് തകർന്നത്. മഞ്ഞുരുകുന്നത് മൂലമുള്ള പ്രളയ മുന്നറിയിപ്പ് ഈ മേഖലയിൽ നേരത്തെ നൽകിയിരുന്നു.