തിരുവല്ല : തിരുവല്ല ആർട്സ് & കൾച്ചറൽ സൊസൈറ്റിയുടെ (ടാക്സ്) ആഭിമുഖ്യത്തിൽ ദിനരാത്ര വാനനിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ജനുവരി 4 ന് സംഘടിപ്പിക്കുന്നു.
4 ന് ഉച്ചയ്ക്ക് 2 മണിക്ക് ഡയറ്റ് ഹാളിൽ നടക്കുന്ന ജ്യോതിശാസ്ത്ര പഠന പ്രവർത്തന ശില്പശാല ചന്ദ്രയാൻ 2 മിഷൻ വെഹിക്കിൾ ഡയറക്ടറും ഐ.എസ്.ആർ.ഒ ക്രയോജന റോക്കറ്റ് സാങ്കേതിക ശാസ്ത്രജ്ഞനുമായ കെ. സി. രഘുനാഥപിള്ള ഉദ്ഘാടനം ചെയ്യും. വർഗീസ് സി തോമസ് മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് 6.00 മുതൽ രാത്രി 8.30 വരെ എം. ജി. എം.സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന വാനനിരീക്ഷണ പരിപാടികൾക്ക് പ്രൊഫ. കെ ആർ സോമനാഥപിള്ള നേതൃത്വം
നൽകും.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ടി.ടി.ഐ, ബി.എഡ്, കോളേജ് വിദ്യാർ
ത്ഥികൾ, അധ്യാപകർ, കൂടാതെ പൊതുജനങ്ങൾക്കും പങ്കെടുക്കും. പുതുവർഷത്തിൽ ആകാശത്ത് നടക്കുന്ന ഗ്രഹങ്ങളുടെ അപൂർവ്വ ശ്രേണിയെ വരവേൽക്കാനും പഠിക്കുവാനും അവസരം.
ശില്പശാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു, സെക്രട്ടറി തിരുവല്ല വിജയകുമാർ, പ്രോഗ്രാം കോഡിനേറ്റർ ജോളി അലക്സാണ്ടർ എന്നിവർ അറിയിച്ചു. ഫോൺ നമ്പർ – 79025 27145