കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ മുതിർന്ന പൗരന്മാർ സഭയുടെ മാതൃകാ ഉപദേശകസമൂഹമായി വർത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 60 വയസിന് മുകളിൽ പ്രായമുള്ള സഭാംഗങ്ങൾക്കായി രൂപീകരിച്ച സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ പ്രഥമ കേന്ദ്ര കമ്മിറ്റിയോഗം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു സഭാധ്യക്ഷൻ.
മുതിർന്നതലമുറയ്ക്ക് ഒത്തുകൂടുന്നതിനായി എല്ലാ ഇടവകകളിലും പകൽവീടുകൾ രൂപപ്പെടണം. വാർദ്ധക്യകാലത്തും ഊർജ്ജസ്വലരാകാൻ ഇത്തരം കൂട്ടായ്മകളിലൂടെ കഴിയും. സഭയിലെ കാരണവൻമാരുടെ സമൂഹമാണ് S.J.O.F. ആഴമേറിയ അനുഭവസമ്പത്തുള്ള മുതിർന്നവരുടെ അനുഭവജ്ഞാനം പ്രയോജനപ്പെടുത്തണം.തിരുത്തൽശക്
സഭയുടെ എല്ലാ ഇടവകകളിലും S.J.O.F യൂണിറ്റുകൾ തുടങ്ങും. വാർദ്ധക്യകാല ആരോഗ്യപരിചരണം, മുതിർന്നപൗരൻമാർക്ക് മനശാസ്ത്ര – കൗൺസിലിങ് ക്ലാസുകൾ,നിയമസാക്ഷരത, വിരമിച്ച അധ്യാപകരുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ തുടങ്ങി ക്രിയാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കാൻ കേന്ദ്ര കമ്മിറ്റിയോഗം തീരുമാനിച്ചു.
പ്രസ്ഥാനം പ്രസിഡന്റ് ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ഡോ.മാത്യു പി ജോസഫ് സ്വാഗതം ആശംസിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. സി.എ ഐസക് പ്രവർത്തന മാർഗരേഖ അവതരിപ്പിച്ചു. കേന്ദ്ര ട്രഷറാറായി ജോർജ് ടി പോളിനെയും. ഓഡിറ്റർമാരായി ഗ്രഗറി നൈനാൻ, മാത്യു വീരപ്പള്ളി എന്നിവരെയും തെരഞ്ഞെടുത്തു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള കേന്ദ്ര പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.