Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതീർഥാടകരിൽ നിന്ന്...

തീർഥാടകരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ  ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു

പത്തനംതിട്ട : ശബരിമലയിൽ തീർഥാടകരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു.

മല കയറുമ്പോൾ ഹൃദയാഘാതമോ മറ്റ് അസുഖങ്ങൾ മൂലമോ മരണം സംഭവിച്ചാൽ സഹായ ധനം കൈമാറുന്നതാണ് പുതിയ പദ്ധതി. അപകടത്തിൽ പെടുന്നവർക്ക് മാത്രമേ നിലവിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുള്ളൂ തീർഥാടകൻ അപകടത്തിൽ മരിച്ചാൽ 5 ലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.

ഹൃദയാഘാതം മൂലം മരിക്കുന്നവർക്ക് 3 ലക്ഷം രൂപ ഇൻഷുറൻസ് ആനുകൂല്യം നൽകാനാണ് ബോർഡിൻ്റെ ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ 2 തീർഥാടന കാലത്ത് മല കയറുന്നതിനിടെ 93 പേരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഭക്തരുടെ സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്

വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുമ്പോൾ തീർഥാടകർക്ക് 5 രൂപ നൽകി ഇതിൽ പങ്കാളിയാകാം. ആരെയും നിർബന്ധിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. 2011 ലെ പുല്ലുമേട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഭക്തജന സഹായ നിധി രൂപീകരിക്കണമെന്ന് അന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിർദേശം നൽകിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴുവെങ്ങാടും  മേപ്രായിലും പാടശേഖരത്തിന്  തീ പിടിച്ചു

തിരുവല്ല: തിരുവല്ലയിലെ  മഴുവെങ്ങാടും  മേപ്രായിലും പാടശേഖരത്തിന്  തീ പിടിച്ചു. മഴുവെങ്ങാട് പെട്രോൾ പമ്പിന് സമീപത്തെ പാടശേഖരത്തിന് ഇന്ന് രാവിലെ 11.30 നും മേപ്രായിൽ സെൻ്റ് ജോർജ് പള്ളിക്ക് സമീപമുള്ള പാടശേഖരത്തിന് ഉച്ചയ്ക്ക് 2.30...

ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 13 വരെ

തിരുവല്ല: കാവുംഭാഗം തിരു-ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള  ചിറപ്പ് മഹോത്സവവും ദീപാരാധനയും 13 വരെ നടക്കും. ദിവസവും തിരുവാതിര കളി, ഡാൻസ്, വിവിധ കലാപരിപാടികൾ ക്ഷേത്രത്തിൽ ഉണ്ടാകും. 10 ന്  വൈകിട്ട്...
- Advertisment -

Most Popular

- Advertisement -