ബെംഗളൂരു : ധര്‍മ്മസ്ഥല വിവാദ കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് എസ്എടി നോട്ടീസ്.മൊബൈലും ലാപ്ടോപ്പും അടക്കം എല്ലാ ഇലക്ട്രോണിക് തെളിവുകളും രേഖകളും ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം എന്ന പേരിൽ ചാനൽ ചർച്ചയിൽ സജീവമായിരുന്നു മനാഫ്. ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു.വ്യാജ ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്ന ടി ജയന്തിനൊപ്പം ചേര്‍ന്നാണ് മനാഫ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.ഷിരൂരിൽ അപകടത്തിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമയാണ് മനാഫ്.






