കോട്ടയം : വീടിന് തീപിടിച്ച് വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരി വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി(75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിളക്കില്‍നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നാണ് സംശയം. വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.