Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsദുരന്തനിവാരണം :...

ദുരന്തനിവാരണം : സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ

പത്തനംതിട്ട : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ഒക്ടോബര്‍ 01) നടത്തും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ആലപ്പുഴ ജില്ലയില്‍ ആറ് സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകളും ഇതോടൊപ്പം ട്രയല്‍ റണ്‍ നടത്തും.അര്‍ത്തുങ്കല്‍ മത്സ്യഭവന്‍, ഗവ.മോഡല്‍ എച്ച്.എസ്.എസ്. അമ്പലപ്പുഴ, കാക്കാഴം ഗവ.എച്ച്.എസ്.എസ്., ചെട്ടികുളങ്ങര കണ്ണമംഗലം ഗവ.യു.പി.എസ്, എം.പി.സി.എസ് മാരാരിക്കുളം, വലിയഴീക്കല്‍ ഗവ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകളുടെ പരീക്ഷണം നടക്കുക. രാവിലെ 12.30നും 1.15നും ഇടയിലാണ് സൈറണുകളുടെ ട്രയല്‍ റണ്‍ നിശ്ചയിച്ചിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെറ്ററിനറി ഡോക്ടർ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ...

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 25ന് സന്നിധാനത്ത് എത്തും

ശബരിമല: മണ്ഡലപൂജയ്ക്കു അയ്യപ്പനു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ 25ന് സന്ധ്യക്കു ശബരിമല സന്നിധാനത്ത് എത്തും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ പിന്നിട്ടു...
- Advertisment -

Most Popular

- Advertisement -