Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപോസ്റ്റൽ വോട്ട്...

പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ : ജി.സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ : പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവ് ജി സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

1989 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ച് തിരുത്തി എന്നാണ് ജി സുധാകരൻ പൊതുവേദിയിൽ പറഞ്ഞത്.എന്നാൽ സംഭവം വിവാദമായതോടെ ഇന്നലെ വൈകിട്ട് സുധാകരൻ വെളിപ്പെടുത്തൽ നിഷേധിച്ചിരുന്നു.താൻ തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ലേശം ഭാവന കലർത്തി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ വിവാദ പ്രസംഗത്തിന്റെ വിഡിയോ തെളിവായി നിൽക്കുന്നതിനാൽ നിയമ നടപടികൾ തുടരുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റു ; യുവാവിനു ദാരുണാന്ത്യം

മലപ്പുറം : വീട്ടുകാരുമൊത്ത് കല്യാണത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടൂർ വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ (36) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ...

അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാൻ: സന്നിധാനത്ത് എത്താനുള്ള തിടുക്കത്തിലാണ് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി

കോഴഞ്ചേരി :  ശബരിമല തീർഥാടനത്തിന് ദിവസങ്ങൾമാത്രം ശേഷിക്കേ സന്നിധാനത്തെത്താനുള്ള തിടുക്കത്തിലാണ് മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി. തുടർച്ചയായ 25 ആം വർഷവും ശബരിമലയിൽ അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാനായുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം. കഴിഞ്ഞ 24...
- Advertisment -

Most Popular

- Advertisement -