പത്തനംതിട്ട : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ,ആയുഷ് മന്ത്രാലയം ,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ,ഖേലോ ഇന്ത്യ
എന്നിവയുടെ അംഗീകാരമുള്ള യോഗസന ഭാരതിൻ്റെയും യോഗാസന സ്പോർട്സ്
അസോസിയേഷൻ ഓഫ് കേരളയുടെയും കീഴിലുള്ള യോഗാസന സ്പോർട്സ്
അസോസിയേഷൻ ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന
നാലാമത് പത്തനംതിട്ട ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ് 17 ന്
പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ വച്ച് നടക്കുന്നു.10 മുതൽ 55 വയസ്സുവരെ പ്രായമുള്ളവർക്ക് വിവിധ കാറ്റഗറിയിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നതിനായി ആഗസ്ത് 11ന് മുൻപായി പേരുകൾ രജിസ്റർ ചെയ്യണം. ഫോൺ 94461 16170, 88489 73679.
