കോട്ടയം : വൈക്കത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞ് ഡോക്ടർക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശിയായ ഡോ.അമൽ സൂരജ് (33) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിലാണ് അപകടം നടന്നത്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.ഇന്നു രാവിലെ നാട്ടുകാർ കാർ തോട്ടിൽ കിടക്കുന്നതു കണ്ടാണ്ട് അപകടവിവരം അറിയുന്നത്.കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിനുള്ളിലെ ഫ്രിഡ്ജില്‍ മരുന്നുകളും സൂക്ഷിച്ചിരുന്നു. വൈക്കത്ത് നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസ് സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.




 
                                    

