വാഷിംഗ്‌ടൺ : യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി പത്തരയ്‌ക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു ചടങ്ങുകൾ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്സാണ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ അമ്മയുടേയും ബൈബിളുകൾ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.
ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചടങ്ങിൽ പങ്കെടുത്തു.ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ മേധാവി മാർക്ക് സക്കർബർഗ് തുടങ്ങിയ വിശിഷ്ടാതിഥികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു .