പത്തനംതിട്ട : ഭരണഘടനാ ശില്പി ഭാരത രത്‌ന ഡോ. ഭീം റാവു അംബേദ്കർ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി ആർ അംബേദ്കർ സമ്മാൻ സഭ ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
അംബേദ്കർ ജന്മദിനാഘോഷ പരിപാടികളുടെ ജില്ലാ ഇൻചാർജ്ജും ജില്ലാ ജനറൽ സെക്രട്ടറയുമായ അഡ്വ. കെ. ബിനുമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ വിഷയവതരണം നടത്തി.ഭാരതീയ വേലൻ മഹാ സഭ സംസ്ഥാന പ്രസിഡന്റ് കെ കെ ശശിയെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, വിജയകുമാർ മണിപ്പുഴ, ജില്ലാ ഭാരവാഹികളായ ബിന്ദു പ്രസാദ്, പി ആർ ഷാജി, റോയ് മാത്യു, നിതിൻ ശിവ, രൂപേഷ് അടൂർ, അനോജ് റാന്നി, അഡ്വ. സുജ ഗിരീഷ്, രമണി വാസുകുട്ടൻ, സുജ വർഗീസ്,സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പാക്കാട്ട്, മണ്ഡലം പ്രസിഡന്റ്‌മാരായ വിപിൻ വാസുദേവ്, ദീപ ജി നായർ, അനിൽ ചെന്താമര, രാജേഷ് കൃഷ്ണ, ടിറ്റു തോമസ്, തുടങ്ങിയവർ സംസാരിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ഒരു നിമിഷം മൗനമചാരിച്ചു കൊണ്ട് യോഗം അന്ത്യാഞ്ജലി അർപ്പിച്ചു.