കൊച്ചി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനായി ഡോ ഗീവര്‍ഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായെ വീണ്ടും നിയോഗിച്ചു. 2023ല്‍ ഭദ്രാസിനാധിപ സ്ഥാനത്ത് കൂറിലോസ് സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ യാക്കോബായ സഭ അദ്ദേഹത്തെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചിരിക്കുകയാണ്. നിയമന ഉത്തരവ് നല്‍കി ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി.
നിരണം ഭദ്രാസന കൗൺസിലിന്റേയും, വൈദിക സംഘത്തിന്റേയും, വിശ്വാസി സമൂഹത്തിന്റെയും ആവശ്യവും, ആഗ്രഹവും, പരിഗണിച്ചാണ് നിരണം ഭദ്രാസനത്തിന്റെ ചുമതല വീണ്ടും മെത്രാപ്പോലീത്തായ്ക്ക് നൽകുന്നതെന്ന് ശ്രേഷ്ഠ ബാവ കൽപ്പനയിൽ പറഞ്ഞു.