Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeSpiritualഡോ. ഈശോ...

ഡോ. ഈശോ മാത്യു സീനിയർ വികാരി ജനറൽ ആയി ചുമതലയേറ്റു

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭ സീനിയർ വികാരി ജനറലായി ഡോ. ഈശോ മാത്യു ചുമതലയേറ്റു.

ആറന്മുള തുണ്ടിയത്ത് ഏകോട്ട് റ്റി. ഇ. മാത്യുവിന്റെയും റേച്ചലിന്റെയും പുത്രനായി 1959 ഡിസംബർ 25 നു ജനിച്ചു. 1985 മെയ് 29 നു ശെമ്മാശ് പട്ടവും ജൂൺ 15 ന് കശ്ശീശാ പട്ടവും സ്വീകരിച്ചു.

സഭാ കൗൺസിൽ അംഗം,  മലങ്കര സഭാ താരക ചീഫ് എഡിറ്റർ, തിരുവല്ല കൊമ്പാടി എപ്പിസ്കോപ്പൽ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ,  സഭയുടെ സോഷ്യോ പൊളിറ്റിക്കൽ കമ്മീഷൻ കൺവീനർ,  വൈദിക തെരഞ്ഞെടുപ്പ് കമ്മറ്റി അംഗം തുടങ്ങിയ നിലകളിലും വിവിധ ഇടവകകളിൽ വികാരിയായും ശുശ്രൂഷ നിർവ്വഹിച്ചു.

2022 ഫെബ്രുവരി 28 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന നിയോഗ ശുശ്രൂഷയിൽ വികാരി ജനറലായി.  റാന്നി-നിലയ്ക്കൽ, ചെങ്ങന്നൂർ-മാവേലിക്കര എന്നീ ഭദ്രാസനങ്ങളിൽ വികാരി ജനറൽ ആയിരുന്നു.  ഇപ്പോൾ നിരണം-മാരാമൺ ഭദ്രാസനത്തിന്റെ വികാരി ജനറൽ ആണ്. സഭയുടെ ലിറ്റേർജിക്കൽ കമ്മീഷൻ കൺവീനറായും പ്രവർത്തിക്കുന്നു. ഭാര്യ ഡോ. ഓമന മാത്യു, രണ്ടു മക്കൾ. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേങ്ങലിൽ കാർ കത്തി മരിച്ചവരുടെ സംസ്കാരം നടത്തി

തിരുവല്ല : കഴിഞ്ഞ ദിവസം വേങ്ങലിൽ കാർ കത്തി മരിച്ച  തുകലശ്ശേരി വേങ്ങശ്ശേരി രാജു തോമസ് ജോർജിൻ്റെയും ( റിജോ 69), ഭാര്യ ലൈജി (63) യുടേയും  സംസ്കാരം നടത്തി. ഇരുവർക്കും അന്ത്യാജ്ഞലി ...

ബാലഗോകുലം കേരളം 49-ാം മത്  സംസ്ഥാന വാർഷിക സമ്മേളനം: ഓഫീസ് ഉദ്ഘാടനം

തിരുവല്ല : ബാലഗോകുലം കേരളം 49-ാം മത്  സംസ്ഥാന വാർഷിക സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന പൊതുകാര്യദർശി കെ എൻ സജി കുമാർ നിർവഹിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. യോഗത്തിൽ സംസ്ഥാന...
- Advertisment -

Most Popular

- Advertisement -