ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും ജനുവരി 29 ന് നടത്താനിരുന്ന പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 31 ലേയ്ക്ക് മാറ്റി.
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പള്ളാത്തുരുത്തി, എം ഒ വാർഡ്, പഴവീട്, തിരുവമ്പാടി, എ എന്‍ പുരം, ഹൗസിങ് കോളനി, കളർകോട്, കൈതവന, സനാതനപുരം വാർഡുകളിലും സമീപ പ്രദേശങ്ങളിലും ജനുവരി 31 ന് ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു.