ആലപ്പുഴ: ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പുന്നപ്ര തെക്ക് പഞ്ചായത്തില്‍ (വാര്‍ഡ് 3,4,5,6,13,14,15,16) ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ കളിത്തട്ട് പമ്പ് ഹൗസില്‍ നിന്നുള്ള പമ്പിങ് ഫെബ്രുവരി 15 ന് രാവിലെ ഒമ്പതു മണി മുതല്‍ രാത്രി 12 മണി വരെ ഭാഗികമായി മുടങ്ങും.
പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ ആലിശ്ശേരി, ചുടുകാട്, തൂക്കുകുളം എന്നീ പമ്പ് ഹൗസുകളില്‍ നിന്നുള്ള പമ്പിങ് ഫെബ്രുവരി 15 ന് രാവിലെ ഒമ്പതു മണി മുതല്‍ രാത്രി 12 മണി വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.