Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsഡ്യൂട്ടിക്കിടെ മദ്യപാനം...

ഡ്യൂട്ടിക്കിടെ മദ്യപാനം ;  നാല് ഉദ്യോഗസ്ഥരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി

​പത്തനംതിട്ട : ഡ്യൂട്ടി സമയത്ത് മദ്യപിച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്ന് കൊടുമൺ പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ഇവരിൽ രണ്ട് ഉദ്യോഗസ്ഥരിൽ മദ്യത്തിന്റെ ഗന്ധം കണ്ടെത്തിയതായാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് പോലീസ് സേനയ്ക്കുള്ളിൽ വലിയ ചർച്ചയും വിവാദവും ഉടലെടുത്തിട്ടുണ്ട്.

​പോലീസ് വാഹനം അസ്വാഭാവികമായ രീതിയിൽ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മദ്യം വാങ്ങി സ്റ്റേഷനിലേക്ക് വരുന്നതു കണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സ്റ്റേഷന്റെ മുഖ്യ ചുമതലയുള്ള പോലീസുകാരൻ അടക്കമുള്ളവർ മദ്യപിച്ചെന്നാണ് പ്രധാന ആരോപണം.

​സംഭവമറിഞ്ഞ് രാത്രിയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ കൊടുമൺ പോലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക രക്തപരിശോധനാ ഫലം പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴിലുറപ്പ് തൊഴിലാളിക്ക് ഓണസമ്മാനം 1200 രൂപവീതം; 200 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം : ഗ്രാമീണ,നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു.ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ തവണ 1000...

ആലുവയിൽ കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു

എറണാകുളം : ആലുവയിൽ കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു.ലിറ്ററിന് 600 രൂപ വിലയുള്ള മുന്തിയ ഇനം വെളിച്ചെണ്ണയാണ് കവർന്നത്. തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ്...
- Advertisment -

Most Popular

- Advertisement -