പാലാ : ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു . ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു. ഇടമറ്റം സ്വദേശി എം.ജി.രാജേഷ്(43) ആണ് മരിച്ചത്. പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.ചേറ്റുതോട്- പാലാ റൂട്ടില്‍ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്.പരുക്കേറ്റവരെ പാ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.