Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaലഹരി വിപണനം...

ലഹരി വിപണനം : എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും

ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ലയില്‍ സെപ്റ്റംബര്‍ 20 വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് കാലമായി പ്രഖ്യാപിച്ചാണ് എക്‌സൈസ്, പോലീസ്, ആര്‍.പി.എഫ്, കോസ്റ്റല്‍ പോലീസ്, ഭക്ഷ്യ സുരക്ഷ വിഭാഗം എന്നിവരുടെ സംയുക്ത പരിശോധന ഈകാലയളവില്‍ നടത്തുന്നത്.

വാഹനങ്ങള്‍, ട്രെയിനുകള്‍, റെയില്‍വെ സ്റ്റേഷന്‍, ബീച്ച്, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന പരിശോധന നടത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍, കൊറിയര്‍ സര്‍വീസ്, പാര്‍സല്‍ സര്‍വീസ് എന്നിവ കേന്ദ്രീകരിച്ചും പരിശോധനകള്‍ കര്‍ശനമാക്കും.

അനധികൃത മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉല്‍പാദനം, വിപണനം എന്നിവ തടയുന്നതിനായുള്ള ജില്ല ജനകീയ കമ്മറ്റി എക്‌സൈസ് കോംപ്ലക്സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ആശ സി. എബ്രഹാം അധ്യക്ഷനായി.

2023 ഡിസംബര്‍ 20 മുതല്‍ 2024 ഓഗസ്റ്റ് 30 വരെ ആലപ്പുഴ ഡിവിഷനില്‍  948 അബ്കാരി കേസുകളും, 3101  കോട്പ കേസുകളും കണ്ടെടുത്തു. 867 അബ്കാരികേസ് പ്രതികളെ പിടികൂടി. 374 ലീറ്റര്‍ സ്പിരിറ്റ്, 482.85 ലിറ്റര്‍ ചാരായം, 2310.205 ലിറ്റര് ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യം, 9744 ലിറ്റര്‍ വാഷ്, 11.75 ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 410.21 ലിറ്റര്കള്ള്, 72.2 ലിറ്റര് ബിയര്‍, വ്യാജ മദ്യം 48.75 എന്നിവ കണ്ടെടുക്കുകയും 26 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 6,20,200/ രൂപ കോട്പ ഇനത്തില്‍ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

എന്‍.ഡി.പി.എസ് കേസുകള്‍ കണ്ടുപിടിക്കുന്നതിനായി നടത്തിയ റെയിഡുകളില്‍ ഹാഷിഷ് ഓയില്‍, എം.ഡി.എം.എ. പോലുള്ള മാരക മയക്കു മരുന്നുകള്‍ കണ്ടെടുത്തു. 348 എന്‍.ഡി.പി.എസ്. കേസുകള്‍ കണ്ടെടുത്തു. 332 പ്രതികളെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി 133.153 കിലോ ഗഞ്ചാവ്, 1.0 ഗ്രാം ഹാഷിഷ് ഓയില്‍ 2.654 ഗ്രാം എം.ഡി.എം.എ., 24 ഗഞ്ചാവ് ചെടി, മെതംഫെറ്റാമൈന്‍, 24.5 ഗ്രാം, നിട്രോസിപാം ടാബ്ലറ്റ് 28.040 ഗ്രാം, 6 വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

വ്യാജമദ്യ നിര്‍മാണം, വിപണനം, മദ്യകടത്ത്, മയുക്കുമരുന്നിന്റെ ഉപയോഗം/ വിപണനം എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരുകളില്‍ വിവരം നല്‍കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കും.ടോള്‍ ഫ്രീ നമ്പര്‍ ജില്ലാ കണ്‍ട്രോള്‍ റൂം -1800 425 2696, 155358, ജില്ലാ ഓഫീസ് കണ്‍ട്രോള്‍ റൂം – 0477-2252049.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വള്ളസദ്യക്കാലത്തെ വഞ്ചിപ്പാട്ട് മത്സരം ആറന്മുളയിൽ ഈ മാസം 4 ന് ആരംഭിക്കും

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസങ്കീർത്തന സോപാനം)  ഈ മാസം 4 ന്  ആരംഭിക്കും. 23 ന് സമാപിക്കും 4 ന്...

വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

കോഴഞ്ചേരി: മഹാണി മലയിൽ ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടൂ വിദ്യാർഥി മരിച്ചു. നാരങ്ങാനം കക്കണ്ണിയിൽ കൊച്ചുപറമ്പിൽ പ്രകാശിന്റെയും തുളസി പ്രകാശിന്റെയും മകൻ ആകാശ് (അമ്പാടി - 17) ആണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -