അടൂർ: കലയുടെ നിറച്ചാർത്ത് ഒരുക്കി ഇ വി കലാമണ്ഡലം സർഗോൽസവം ഗീതം ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സർവകലകളുടെയും പരിപോഷണത്തിന് സർവകലാശാലകൾ രൂപീകരിച്ച കേരളം രാജ്യത്തിന് മാതൃകയാണെന്നും കലാകാരന്മാർക്കുള്ള ഇൻഷുറൻസ് പദ്ധതി സർക്കാർ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിന്റെ സ്വരം സമൂഹത്തിൽ ശക്തിപ്പെടുന്നതായും ഇതിനെതിരെ കലാകാരന്മാർ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.
എല്ലാ കലാകാരന്മാരെയും സംരക്ഷിക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വി കലാമണ്ഡലം ഡയറക്ടർ ബോർഡ് അംഗം കെ.ജി. വാസുദേവൻ, കടമ്മനിട്ട വാസുദേവൻപിള്ള. കെ.പി.ഉദയഭാനു, പഴകുളം ശിവദാസൻ, ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, അനശ്വര രാജൻ തുടങ്ങിയവർ പ്രസംഗിച്ചു
ഇ വി കലാമണ്ഡലത്തിന്റെ ശ്രേഷ്ഠശ്രീ പുരസ്കാരം നേടിയ ഡോ.ഷാജി പാലങ്ങാട്, ഡോ. കുമാർ വി, രേണുക ഗിരിജൻ, മുണ്ടക്കയം അപ്പുക്കുട്ടൻ എന്നിവരെ മന്ത്രി സജി ചെറിയാൻ ആദരിച്ചു. വിവിധ കലാ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു