Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകലയുടെ നിറച്ചാർത്ത്...

കലയുടെ നിറച്ചാർത്ത് ഒരുക്കി ഇ വി കലാമണ്ഡലം സർഗോൽസവം  നടന്നു

അടൂർ: കലയുടെ നിറച്ചാർത്ത് ഒരുക്കി ഇ വി കലാമണ്ഡലം സർഗോൽസവം ഗീതം ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സർവകലകളുടെയും പരിപോഷണത്തിന് സർവകലാശാലകൾ രൂപീകരിച്ച കേരളം രാജ്യത്തിന് മാതൃകയാണെന്നും കലാകാരന്മാർക്കുള്ള ഇൻഷുറൻസ് പദ്ധതി സർക്കാർ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിന്റെ സ്വരം സമൂഹത്തിൽ ശക്തിപ്പെടുന്നതായും ഇതിനെതിരെ കലാകാരന്മാർ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.

എല്ലാ കലാകാരന്മാരെയും സംരക്ഷിക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വി കലാമണ്ഡലം ഡയറക്ടർ ബോർഡ് അംഗം കെ.ജി. വാസുദേവൻ, കടമ്മനിട്ട വാസുദേവൻപിള്ള. കെ.പി.ഉദയഭാനു, പഴകുളം ശിവദാസൻ, ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, അനശ്വര രാജൻ തുടങ്ങിയവർ പ്രസംഗിച്ചു

ഇ വി കലാമണ്ഡലത്തിന്റെ ശ്രേഷ്ഠശ്രീ പുരസ്കാരം നേടിയ ഡോ.ഷാജി പാലങ്ങാട്, ഡോ. കുമാർ വി, രേണുക ഗിരിജൻ, മുണ്ടക്കയം അപ്പുക്കുട്ടൻ എന്നിവരെ മന്ത്രി സജി ചെറിയാൻ ആദരിച്ചു. വിവിധ കലാ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘ഓപ്പറേഷൻ തൂഫാന്’ പ്രചരണമേകാൻ ‘സ്നേഹജ്വാല’ ; പോസ്റ്റർ പ്രകാശനം ചെയ്തു

തിരുവനന്തപുരം : കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാന്റെ' പ്രചരണത്തിന് മുന്നോടിയായി പുറത്തിറക്കുന്ന 'സ്നേഹജ്വാല' എന്ന തൂഫാൻ ഗീതത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എ.ഡി.ജി.പി. പി....

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തി

കൊച്ചി : അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മലങ്കര യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തി. സഭാ തർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടി ശ്രമിക്കണമെന്ന് ബാവ...
- Advertisment -

Most Popular

- Advertisement -