Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവയോജനകമ്മിഷൻ ബിൽ...

വയോജനകമ്മിഷൻ ബിൽ അടുത്ത നിയമസഭാസമ്മേളനത്തിൽ : മന്ത്രി ആർ.ബിന്ദു

കോട്ടയം: വയോജനകമ്മിഷൻ സംബന്ധിച്ച ബില്ലിന്റെ കരട് രൂപം പൂർത്തിയായെന്നും അടുത്തിയ നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച നിയമനിർമാണം നടക്കുമെന്നും സാമൂഹികനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മുളക്കുളം ഗ്രാമപഞ്ചായത്തിൽ നിർമിച്ച വൃദ്ധസദനത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഒരുകോടി അഞ്ചുലക്ഷം രൂപ മുടക്കി നിർമിച്ച മുളക്കുളത്തെ വൃദ്ധസദനത്തിൽ നൂറ് അന്തേവാസികൾക്കു താമസിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവിധ ആധുനികസൗകര്യങ്ങളോടു കൂടിയാണ് കെട്ടിടം പൂർത്തിയാക്കിയത്. ബജറ്റിൽ പ്രഖ്യാപിച്ച മൂന്നുകോടി രൂപയുടെ നിർമാണപ്രവർത്തികൾ ഉടൻ ആരംഭിക്കും. ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങൾ പുതിയകെട്ടിടത്തിൽ ഉണ്ടാകും. മണ്ണ് പരിശോധന നടത്തുന്നതിനുള്ള ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിന്റെ സ്ഥലപരിമിതിയും കെട്ടിടത്തിന്റെ അവസ്ഥയും പരിഗണിച്ചാണ് മുളക്കുളം ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് സാമൂഹികനീതി വകുപ്പിന്റെ ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് പുതിയ വൃദ്ധസദനത്തിന്റെ കെട്ടിടം പൂർത്തിയാക്കിയത്. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം : നടൻമാർ വിട്ടുനിൽക്കണമെന്ന് ആശ പ്രവർത്തകർ

തിരുവനന്തപുരം : അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും ആശ പ്രവർത്തകർ കത്തയച്ചു. പരിപാടിയിൽ പങ്കെടുക്കുത്തതിലൂടെ വലിയ നുണയുടെ പ്രചാരകരായി മൂവരും മാറുമെന്ന്  ആശ...

മുതിർന്നവരെ സംരക്ഷിക്കുന്നതിൽ സമൂഹം ഏകമനസോടെ ഒന്നിച്ച് നിൽക്കണം: മുഖ്യമന്ത്രി

കോട്ടയം: മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുന്നതിൽ സമൂഹം ഏകമനസോടെ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാരുണ്യത്തോടെയുള്ള ഭരണം എന്നതാണ് ഈ സർക്കാർ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. മുതിർന്നവരെ ബഹുമാനിക്കാനും സ്നേഹത്തോടെ പരിചരിക്കാനും കുട്ടികളെ സ്കൂൾ...
- Advertisment -

Most Popular

- Advertisement -